Monday, January 14, 2008

പ്രിയതമയ്ക്ക്

കൊന്ന പൂത്തപോലിരുന്നോരാ
ഗൌരമാം ഗാത്രവും,
ശോണിമയാര്‍ന്നൊരാ പവിഴാധരങളും പൊയ്മറഞതും,
ആര്‍ത്തു പേര്‍ത്തു വിളറി വെളുത്തു നീ
അലയതു കണ്‍ടുമീ
എന്‍ മനം അലിവതില്ലേ?

കൈവിട്ടു പോയോരാ നഷ്ടസ്വപ്നങളെ,
കൈവിട്ടോരാ പ്രിയനെ,
ഓര്‍ത്തോര്‍ത്തു നിന്‍ മനം തപിച്ചതും,
ഒരു മാത്ര മാത്രമെങ്കിലുമെന്നെ കാണുവാന്‍,
നിന്‍ മനം തുടിച്ചതുമെല്ലാം,
പൊയ്കണ്ണാലെ പാര്‍ത്തു രസിപ്പവനോ ഞാന്‍?!

പലപ്പോള്‍ ചിരിച്ചും,ചിലപ്പോള്‍ കരഞ്ഞും,
നിന്നെ പിരിഞ്ഞു മനം തുടിക്കിലും,
നീ എന്‍ ചാരത്തു ചെറ്റെന്നണയുവാന്‍
‍കനവില്‍ കൂടെ നിനയ്ക്കയില്ല ഞാന്‍!
അത്ര മേലകലെയാണിന്നീ ഞാന്‍,
മല്‍ജീവനാം നിന്നെയും കാത്തീ-
വഴിതാരില്‍ ജീവന്‍ വെടിഞ്ഞിരിപ്പൂ ഞാന്‍!